Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഷാങ്ഹായ് ഫെസ്റ്റിവലിൽ മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ; ഐഎഫ്എഫ്‌കെയിലേക്ക് സിനിമകൾ അയയ്ക്കില്ലെന്ന ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ

by Brave India Desk
Oct 17, 2023, 08:11 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമകൾ അയയ്ക്കില്ലെന്ന സംവിധായകൻ ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ. ഷാങ്ഹായ് ഫിലിം ഫെസ്റ്റിൽ ഉൾപ്പെടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകൻ ആണ് ഡോ. ബിജു. തന്റെ സിനിമകൾ മികച്ചതായിട്ടും പതിവായി തഴയപ്പെടുന്നുവെന്ന് പറഞ്ഞാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര അക്കാദമിക്കെതിരെ ഡോ. ബിജു നിലപാട് വ്യക്തമാക്കിയത്.

ഐഎഫ്എഫ്‌കെയിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐഎഫ്എഫ്‌കെ യിൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം മുതൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്‌കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ലോക സിനിമകൾ കണ്ടതും പഠിച്ചതും ഐഎഫ്എഫ്‌കെ യിൽ ആണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം ഏറെ ദുഃഖകരവും ആണ്. പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം. ഐഎഫ്എഫ്‌കെയിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകൾ സമർപ്പിക്കാനോ പ്രദർശിപ്പിക്കാനോ ഇല്ലെന്നും ഡോ. ബിജു വ്യക്തമാക്കുന്നു.

കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയിൽ ക്ലാസ്സിക് വിഭാഗത്തിൽ പ്രദർശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി മുതൽ സംവിധായകൻ, തിരക്കഥ, തുടങ്ങിയ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുൻപാകെ നൽകൂവെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ഡോ. ബിജു പ്രഖ്യാപിച്ചു.

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകൾ സാങ്കേതിക മേഖലകളിൽ മത്സരിക്കുന്നതിനായി സമർപ്പിക്കും. ഈ തീരുമാനങ്ങൾ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കിൽ വ്യക്തി എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ. ബിജു തുറന്നുപറയുന്നു. ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്നാൽ ഡോ. ബിജുവിനെപ്പോലൊരു സംവിധായകൻ ചലച്ചിത്ര അക്കാദമിയുടെ പിടിപ്പുകേടിനെതിരെ തുറന്നടിച്ചിട്ടും മുൻനിര ചലച്ചിത്ര പ്രവർത്തകരോ സാംസ്‌കാരിക ബുദ്ധിജീവികളോ ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംവിധായകൻ രഞ്ജിത് ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിർണയത്തിൽ തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ രഞ്ജിത് ഇടപെട്ടുവെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയതും വിവാദമായിരുന്നു.

Tags: സംവിധായകൻ ഡോ. ബിജുസംവിധായകൻ രഞ്ജിത്film directorbijudr.bijuKerala chalachithra academyDirector renjithഐഎഫ്എഫ്‌കെ ന്യൂ മലയാളംഷാങ്ഹായ് ഫിലിംഡോ. ബിജു
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies