ജക്കാർത്ത: വാനരന്മാർ പൊതുവെ കുസൃതികളാണ്. മനുഷ്യരെ ഭയമില്ലാത്ത ഇവർ നമ്മുടെ അടുത്തുവരികയും ചിലപ്പോൾ നമ്മുടെ കയ്യിലുള്ള സാധനങ്ങൾ തട്ടിപ്പറിച്ച് കടന്ന് കളയുകയും ചെയ്യാറുണ്ട്. ഭൂരിഭാഗം സമയങ്ങളിലും ഇങ്ങനെ കൊണ്ടുപോകുന്ന സാധനങ്ങൾ തിരികെ ലഭിക്കാറില്ല. അത്തരത്തിൽ കുരങ്ങൻ കൊണ്ടുപോയ മൊബൈൽ ഫോൺ യുവതി തിരികെ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ബാലിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവതിയുടെ കയ്യിൽ നിന്നും അപ്രതീക്ഷിതമായി കുരങ്ങൻ ഫോൺ തട്ടിയെടുക്കുന്നു. എന്നാൽ കുരങ്ങൻ അവിടെ നിന്നും പോകാതെ യുവതിയുടെ മുൻപിലായി നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് കുരങ്ങന്റെ കയ്യിൽ നിന്നും ഫോൺ തിരികെ എടുക്കാനുള്ള തന്ത്രങ്ങൾ യുവതി ആരംഭിച്ചു.തന്റെ കയ്യിലുള്ള ഭക്ഷണങ്ങൾ ഓരോന്നായി നീട്ടി. ആദ്യം നൽകിയ ഭക്ഷണം കുരങ്ങൻ സ്വീകരിക്കുന്നില്ല. തുടർന്ന് രണ്ടാമത് പഴം നീട്ടി. ഇത് വാങ്ങിയ കുരങ്ങൻ ഫോൺ തിരികെ നൽകുകന്നതായി ദൃശ്യങ്ങളിൽ കാണാം.
23 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. ട്രാവൽ ഏജൻസിയായ ബാലി ടോപ് ഹോളിഡേ ആണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ട്രാൻസാക്ഷൻ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഏജൻസി പങ്കുവച്ചിട്ടുള്ളത്. അതേസമയം നിമിഷങ്ങൾ കൊണ്ടുതന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.
https://twitter.com/i/status/1713952608140796138











Discussion about this post