Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

 ആളെ പറ്റിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സതീശൻ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കും; കേന്ദ്രപദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

by Brave India Desk
Oct 18, 2023, 06:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: സംസ്ഥാന സർക്കാർ കേരളത്തിൽ കേന്ദ്രപദ്ധതികൾ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊല്ലത്ത് ബിജെപി ജില്ലാ നേതൃയോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വിഹിതം നൽകാത്തത് കൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ നിലച്ചിരിക്കുകയാണ്. ജൽജീവൻ മിഷൻ പല സ്ഥലത്തും മുടങ്ങാൻ കാരണവും സർക്കാരിന്റെ ഈ അനാസ്ഥയാണ്. ആധുനിക സൗകര്യമുള്ള ബോട്ടുകൾ മത്സ്യതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നൽകാത്തതിന്റെ പേരിൽ കേരളത്തിലെ കടലിൽ ഇറക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ-ബസുകൾ മറ്റ് സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിഹിതം കൊടുക്കാനില്ലാത്തതിനാൽ കേരളം വാങ്ങുന്നില്ല. ന​ഗരപ്രദേശങ്ങളിൽ ​ഗതാ​ഗതകുരിക്കിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇ-ബസ് അനുവദിച്ചത്. ഇവിടെ ഒന്നിനും ട്രെഷറിയിൽ പണം ഇല്ലെന്നാണ് ധനമന്ത്രി പറയുന്നത്. പണമില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകണം. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടികിടക്കുകയാണ്. സമ്പൂർണ ഭരണസ്തംഭനമാണ് കേരളത്തിലുള്ളതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

അഴിമതിയും മാസപ്പടി വാങ്ങലും മാത്രമാണ് ഇവിടെ നടക്കുന്നത്. ഉച്ചകഞ്ഞി കൊടുക്കാൻ പണമില്ലാത്ത അവസ്ഥലയിലാണ് കേരളീയം എന്ന പേരിൽ കോടികൾ സർക്കാർ പൊടിപൊടിക്കുന്നത്. ലോക കേരളസഭ എന്ന് പറഞ്ഞ് കുറേ കോടികൾ പൊടിച്ചവരാണിവർ. സാധാരക്കാരുടെ അത്താണിയായ സഹകരണ പ്രസ്ഥാനങ്ങളെയും സർക്കാർ നശിപ്പിക്കുകയാണ്. കേരളം ഭരിക്കുന്നത് കൊള്ളക്കാരാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപിയും എൻഡിഎയും നേതൃത്വം നൽകും. ഒക്ടോബർ 30 ന് ഒരു ലക്ഷം പേരെ സംഘടിപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇതിന്റെ തുടക്കമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊള്ളയും അഴിമതിയും പീഡനവും ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയും വെള്ളപ്പൊക്കവും വിലകയറ്റവും കാരണം ജനങ്ങൾ വലയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാൻ ഇറങ്ങുന്നത്. വെറും പ്രഹസനമാണ് മുഖ്യമന്ത്രിയുടെ കേരളയാത്ര. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കാനുള്ള ചോദ്യങ്ങളുമായി 2,000 കേന്ദ്രങ്ങളിൽ എൻഡിഎ പ്രവർത്തകർ ജനങ്ങളെ കാണും. പ്രതിപക്ഷമാണോ ഭരണപക്ഷമാണോ വിഡി സതീശൻ എന്ന് മനസിലാവുന്നില്ല. സഹകരണകൊള്ളയിൽ സംസ്ഥാനത്തിനെതിരെ സമരം ചെയ്യേണ്ട സതീശൻ കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ്. ആളെ പറ്റിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സതീശൻ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കും. പൊതു സോഫ്റ്റ് വെയർ കൊണ്ടു വന്ന് സഹകരണ മേഖലയെ രക്ഷിക്കാൻ സതീശൻ ആവശ്യപ്പെടാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാ​ഗമായാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: KSudfldfcpimk.surendran
Share6
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

Latest News

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies