വിജയ് ചിത്രം ലിയോ ഏറ്റെടുത്ത് ആരാധകർ. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ ചിത്രത്തെ വരവേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകൾക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എൽസിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറയുന്നത്. എന്നാൽ സംവിധായകൻ ലോകേഷോ ചിത്രത്തിൻറെ അണിയറക്കാരോ ഇതിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
സാധാരണയായി കൗട്ടൗട്ടിൽ പാലഭിഷേകം നടത്തിയും പാട്ടുംനൃത്തവും ചവിട്ടിയുമാണ് ആരാധകർ സിനിമ ആഘോഷിക്കുന്നതെങ്കിൽ ഇത്തവണ വേറിട്ട ഒരു ആഘോഷ പ്രകടനവും നടന്നു.
കടുത്ത വിജയ് ആരാധകരായ വധൂവരന്മാർ വിവാഹത്തലേന്ന് ലിയോ കളിക്കുന്ന തിയറ്ററിലെത്തി പരസ്പരം മാലയിട്ടു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകർ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാർത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നിൽ വച്ചായിരുന്നു മാലയിടീൽ. വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും തിയറ്ററിൽ ഉണ്ടായിരുന്നു.
Discussion about this post