ജെറുസലേം: ഹമാസ് – ഇസ്രായേൽ യുദംധ് 13 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർദ്ദേശവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെപ്തംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡൻ പറഞ്ഞത്.
പ്രതികാരം നിങ്ങളെ വിഴുങ്ങാതിരിക്കട്ടെ എന്നു ഞാൻ മുന്നറിയിപ്പ് നൽകുന്നു. സെപ്തംബർ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങൾ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുതെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല, മറ്റ് സംഘമാകാം ഇതിന് പിന്നിലെന്ന് ജോ ബൈഡൻ. പറഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സഹായവും അമേരിക്ക നൽകുമെന്നും ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ടീം ഗാസയിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post