Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നിലക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർജ് 80 രൂപ; ചവിട്ട് കൊണ്ട് അറവുമാടുകളെ പോലെ യാത്ര; ഇങ്ങനെയാണ് സർക്കാർ യാത്ര സുഗമം ആക്കുന്നത് എങ്കിൽ ആ സുഖം ഞങ്ങൾക്ക് വേണ്ട; ശബരിമലയാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Oct 20, 2023, 11:52 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: ശബരിമലയാത്രയ്ക്കിടെ സർക്കാർ സംവിധാനങ്ങളിൽ നിന്നും നേരിട്ട ദുരിതം വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്. ശബരിമലയാത്ര പൂർത്തിയാക്കിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ഹരി കൃഷ്ണനാണ് തനിക്കും കൂടെയുണ്ടായിരുന്ന മറ്റ് തീർത്ഥാടകരും നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചത്. ഈ മണ്ഡലകാലത്ത് തങ്ങളെ പോലെ നിരവധി പേരാണ് ഇനിയും യാത്രാ ദുരിതം നേരിടാൻ പോകുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിലക്കലിൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പിടിച്ചിടുന്നതും, ഇതേ തുടർന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അമിത നിരക്ക് ഈടാക്കിയുള്ള കെഎസ്ആർടിസിയുടെ കൊള്ളയും ഹരി കൃഷ്ണൻ തുറന്നെഴുതിയിട്ടുണ്ട്. ആരും പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ സർക്കാർ സംവിധാനങ്ങൾ ഈ നിലയിൽ തുടരുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശബരിമലക്ക് പോയി വന്നു,, യാത്രയൊക്കെ സുഖമായി ന്ന് പറയാൻ നിവർത്തി ഇല്ല…കാരണം യാത്രയിൽ പറ്റുന്ന പോലെയൊക്കെ സർക്കാർ സംവിധാനങ്ങൾ ഞങ്ങളെ ഉപദ്രവിച്ചിരുന്നു.

14സീറ്റുള്ള ട്രാവലർ വണ്ടിയിൽ, ഗുരുവായൂർ, കൊടുങ്ങല്ലൂർ.. തുടങ്ങി കുറെ ക്ഷേത്രങ്ങളിൽ തൊഴുതു യാത്ര തുടർന്നു .വണ്ടി നിലക്കൽ എത്തിയപ്പോൾ പോലീസ് വണ്ടി തടഞ്ഞു… ഇനി കെഎസ്ആർടിസിയിൽ പോയ മതി എന്ന്…. കാരണം എന്താണെന്നു ചോദിച്ചപ്പോ… അനാവശ്യമായ ബ്ലോക്ക് ഒഴിവാക്കാനും അത് വഴി യാത്ര സുഗമം ആക്കാനും ആണത്രേ…. ആ സർക്കാർ നടപടിയോട് നല്ല അമർഷം ഉണ്ടായൊരുന്നെങ്കിലും സഹകരിച്ചു.,!അങ്ങനെ ഞങ്ങടെ വണ്ടി ഒതുക്കി കെഎസ്ആർടിസി കാത്തു നിന്ന്, ബസിൽ കയറി. നിലക്കലിൽ നിന്നും പമ്പയിലേക്ക് ബസ് റേറ്റ് 80രൂപ. റേറ്റ് കേട്ടപ്പോ തന്നെ സർക്കാരിന്റെ ‘സുഗമമാക്കൽ ‘താല്പര്യം മനസിലായി. ഒന്നും മിണ്ടിയില്ല പൈസയും കൊടുത്തു യാത്ര തുടർന്നു.എന്നാൽ തിരിച്ചു വന്നപ്പോ ഉണ്ടായ ദുരവസ്ഥ പറയാൻ ആണ് ഈ പോസ്റ്റ്.

മാലയിട്ട് മലക്ക് പോവുമ്പോ, പമ്പ മുതൽ സന്നിധാനം വരെയും, തിരിച്ചും ഉള്ള നടത്തം ഒരാളെ മാനസികമായും ശരീരികമായും സ്ഫുടം ചെയ്‌തെടുക്കുന്ന ഒന്നാണ് .വിളിക്കുന്ന ശരണ മന്ത്രങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രം ആ പരീക്ഷണങ്ങളെ മറികടന്നാണ് ആ യാത്ര എന്ന് ശബരിമലക്ക് പോയ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെ മല ചവിട്ടി തിരിച്ചതിറങ്ങി പമ്പയിൽ എത്തുന്ന ഭക്തർ അവശരായിരിക്കും. ഞങ്ങടെ കൂടെ മാളികപ്പുറമായി എന്റെ ഏട്ടന്റെ മകളും (4 ). ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളെയും എടുത്തു നടന്ന് ക്ഷീണിച്ചാണ് സഹോദരൻ പമ്പയിൽ തിരിച്ചെത്തിയത്. ഒപ്പം കൂടെയുണ്ടായിരുന്ന പ്രായമായ പലരും ഏറെ അവശരായിരുന്നു.

ഈ സമയത്ത് നിലക്കലിലേക്ക് പോവാൻ ബസ് കാത്തു നിന്നു. നല്ല വെയിൽ തന്നെ, വെയിലും കൊണ്ട് നിന്നു, വേറെ വഴിയില്ലല്ലോ…
ആ വെയിലത്തു കാത്ത് നിക്കേണ്ട കാര്യമില്ലായിരുന്നു സ്വന്തം വണ്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ എല്ലാരും ഓർത്തു . 2ബസ് നോക്കി, അതിലെല്ലാം രക്ഷയില്ലാത്ത തിരക്ക്.. ഒടുക്കം മൂന്നാമത്തെ വണ്ടിക്ക് രണ്ടും കല്പിച്ചു കേറി.എല്ലാവരും തിക്കിയും തിരക്കിയും ഇടിച്ചു കേറുന്നു.ഞങ്ങളും എങ്ങനെയോ കയറി.യാത്രയുടെ ക്ഷീണം കൊണ്ട് കുട്ടി ഉറങ്ങിയിരുന്നു… കുറെ നേരം അവളെയും എടുത്തു നിന്നു… പിന്നെ കുറെ കഴിഞ്ഞപ്പോ നിലത്തു അങ്ങട് ഇരുന്നു. ഏതൊക്കെയോ യാത്രക്കാരുടെ ചവിട്ടും കൊണ്ട്. ഇങ്ങനെ ആണ് സർക്കാർ യാത്ര സുഗമം ആക്കുന്നത് എങ്കിൽ ആ സുഖം ഇവിടെ ആർക്കും വേണ്ട..

ഞങ്ങൾ വിളിച്ച ട്രാവലർ നിലക്കലിൽ പിടിച്ചിട്ടിട്… ഞങ്ങളെ അറവുമാടുകളെ കൊണ്ടു പോവുന്ന പോലെ കൊണ്ട്‌പോകുന്നത് കോടികൾ ഉണ്ടാക്കാൻ ആണെന്ന് അറിയാം. എങ്കിലും മനുഷ്യത്വം എന്നൊരു വാക്ക് ഈ സർക്കാരിന്റെ നിഘണ്ടുവിൽ ഇല്ലേ.?എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്??? മാലയിട്ട് ശബരിമലക്ക് പോയതോ?. ഞങ്ങളെ പോലെ ഈ വരുന്ന മണ്ഡല സീസണിൽ എത്ര പേര് ഇനി ഈ അനീതി അനുഭവിക്കാൻ കിടക്കുന്നു.??? ഇവിടെ ആർക്കും എന്തും ചെയ്യാം എന്നാണോ…അതോ ആരും പ്രതികരിക്കില്ല എന്ന ഉറപ്പാണോ

 

Tags: sabarimalabusFacebook Post
Share3
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies