ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. ബംഗളൂരുവിലാണ് സംഭവം. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാദമിയിലെ സ്വിംമ്മിംഗ് പൂളിലേക്ക് അരുൺ കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.













Discussion about this post