തിരുവനന്തപുരം: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് എന്ന വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊളിച്ച കേസിലാണ് അറസ്റ്റ്.
ഈ കഴിഞ്ഞ 16 ന് വിനീത് ഉൾപ്പെടെ നാലുപേർ രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
നേരത്തെ ഇൻസ്റ്റഗ്രാം വഴ പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ വിനീത് പിടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു ഇയാൾ.













Discussion about this post