ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയതിനാൽ തനിക്കെതിരെ വലിയ ഭീഷണിയാണ് ഉയരുന്നത് എന്ന് അഭിഭാഷകന്റെ പരാതി. പരാതി പിൻവലിക്കാൻ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയ സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി വ്യക്തമാക്കി.
ഒക്‌ടോബർ 14 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും നിഷികാന്ത് ദുബെയ്ക്കും സമർപ്പിച്ച പരാതിയുടെ പേരിൽ തന്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്ന് കാണിച്ച് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്കാണ് ദേഹാദ്രായി പരാതി നൽകിയിട്ടുള്ളത്.
പരാതി പിൻവലിച്ചില്ലെങ്കിൽ തന്റെ കരിയറും സൽപേരും നശിപ്പിക്കുമെന്ന് ഒക്ടോബർ 19ന് നേരിട്ട് ഭീഷണി ലഭിച്ചതായി അഭിഭാഷകന്റെ പരാതിയിൽ സൂചിപ്പിക്കുന്നു. പരാതികൾ പിൻവലിക്കുകയാണെങ്കിൽ മഹുവ മൊയ്‌ത്രയുടെ കൈവശമുള്ള തന്റെ വളർത്തുനായയെ തിരികെ തരാമെന്ന് വാഗ്ദാനം ചെയ്തതായും ജയ് അനന്ത് ദേഹാദ്രായി കമ്മീഷണർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post