കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്ധ്യവയസ്‌കൻ. കണ്ണൂർ വളപട്ടണത്താണ് സംഭവം. ഇന്നലെ രാത്രി ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ചന്ദ്രനാണ് റോഡിൽ കണ്ട പെരുമ്പാമ്പിനെ എടുത്ത് ദേഹത്തിട്ടത്.
ഇതോടെ പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കാൻ തുടങ്ങി. തുടർന്ന് മദ്യലഹരിയിലായിരുന്ന ചന്ദ്രൻ നിലതെറ്റി വീഴുകയായിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത് കണ്ടുനിന്ന പെട്രോൾ പമ്പ് ജീവനക്കാരെത്തിയാണി പാമ്പിനെ വലിച്ചുമാറ്റിയത്. പാമ്പ് ഉടൻ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് പോയി. ചന്ദ്രന് ഗുരുതരമായി പരിക്കേറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം.












