ന്യൂഡൽഹി : നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലായിടങ്ങളിലും കോൺഗ്രസ് ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അഞ്ച് സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഖാർഗെ ഉറപ്പിച്ച് വ്യക്തമാക്കി.
“അന്തരീക്ഷം ഞങ്ങൾക്ക് അനുകൂലമാണ്. അഞ്ച് സംസ്ഥാനങ്ങളിലും ഞങ്ങൾ വിജയിക്കും. ഞങ്ങൾ-5, അവർ-0 അതായിരിക്കും അവസ്ഥ.” ഖാർഗെ വ്യക്തമാക്കി. വിജയത്തിനായി എല്ലാവരും പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നവംബർ 17 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ഒരു തിരിച്ചുവരവ് നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം ഛത്തീസ്ഗഡിൽ തുടർച്ചയായി രണ്ടാം തവണയും വിജയിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. രാജസ്ഥാനിലും മിസോറാമിലും തെലങ്കാനയിലും വിജയിച്ച് അധികാരത്തിൽ എത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
Discussion about this post