ലക്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളിനുള്ളിൽ നമാസ് നടത്തിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു. താക്കുർഗഞ്ച് ജില്ലയിലെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ മീരാ യാദവിനെതിരെയാണ് നടപടി സ്വീകരിച്ചത്. രണ്ട് അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അദ്ധ്യാപകരായ തെഹ്‌സീൻ ഫാത്തിമ, മമത മിശ്ര എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ നമാസ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
നിയമ പ്രകാരം ക്ലാസ് മുറികളിലും സ്‌കൂൾ കോമ്പൗണ്ടിലും നമാസ് നടത്തുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ നമാസ് നടത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
സ്‌കൂളിൽ അച്ചടക്ക ലംഘനം നടന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ അധികൃതർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post