Thursday, September 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

നവരാത്രിയിൽ അണയാവിളക്ക് കത്തിക്കേണ്ടതിൻറെ പ്രധാന്യമെന്ത്?

by Brave India Desk
Oct 23, 2023, 03:48 am IST
in Culture
Share on FacebookTweetWhatsAppTelegram

തിന്മയുടെ ആസുരതയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന നവരാത്രി ആഘോഷത്തിൻറെ ഒൻപതാം നാൾ. കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി.  ഒൻപത് ശക്തി സങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്നതാണ് നവരാത്രി.നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിദാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ ര്‍ശനം നല്‍കുന്നുവെന്നാണ് ഭക്തവിശ്വാസം.

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുന്നത്. ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ ആണ് അവസാനിക്കുന്നത്.

Stories you may like

12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

സര്‍വ്വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി പരിലസിക്കുന്നു. സകല സിദ്ധിയും നല്കുന്നവള്‍ ആണ് ദേവി. കഴിഞ്ഞ എട്ടു ദേവീഭാവങ്ങളായ എട്ടു സിദ്ധികളേയും ഉപാസിച്ചു കൊണ്ട് അസുര ഉന്മൂലനത്തിനായി ലോകത്തിലെ സമസ്ത ശക്തികളും മഹാദേവിയുടെ പ്രീതിക്കായി കാത്തിരുന്ന ദിനമാണ് മഹാനവമി ദിനം.

അശ്വിന മാസ ശുക്ലപക്ഷ പ്രഥമ മുതൽ അശ്വിന മാസ ശുക്ലപക്ഷ നവമി വരെയാണ് ശാരദീയ നവരാത്രി .
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരദീയ നവരാത്രി ആഘോഷിക്കുന്നത്. താന്ത്രിക സാധകരുടെ കാഴ്ചപ്പാടിൽ ഈ രാത്രി വളരെ പ്രാധാന്യമർഹിക്കുന്നു.  പ്രതിപദ മുതൽ നവമി വരെയുള്ള ഒൻപത് ദിവസങ്ങൾ മഹിഷാസുരനെന്ന  അസുരനുമായി യുദ്ധം ചെയ്ത് ഒൻപതാമത്തെ ദിവസം   രാത്രിയിൽ ദേവി അസുരനെ   നിഗ്രഹിച്ചു എന്നാണ് പുരാണം .  ദേവിയ്ക്ക്  മഹിഷാസുരമർദ്ദിനിയെന്നും നാമമുണ്ട്. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ ആയുധപൂജയ്ക്ക് പ്രാധാന്യം നൽകുമ്പോൾ, മലയാളികൾ അക്ഷരപൂജയിലൂടെ സരസ്വതിയെ ആരാധിക്കുന്നു.

രാവണനെ വധിക്കുന്നതിനു മുൻപ്  നാരദമഹർഷി ശ്രീരാമനോട് നവരാത്രി വ്രതം നോൽക്കുവാൻ പറഞ്ഞിരുന്നുവത്രേ. വ്രതസമാപ്തിക്കുശേഷമാണ് ശ്രീരാമൻ ലങ്ക ആക്രമിച്ച് രാവണനെ വധിച്ചതെന്നാണ്  മറ്റൊരു പുരാണ കഥ. ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മയ്ക്കായും ഈ രാത്രി  ആഘോഷിക്കപ്പെടുന്നു.

രക്തബീജൻ, ചണ്ഡമുണ്ഡൻ, ശുംഭനിശുംഭൻ എന്നിവരെ ഭഗവതി വധിച്ചതും നവരാത്രി നാളുകളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മയ്ക്കായും ആഘോഷിക്കുന്നു.

രാത്രി എന്നാൽ പ്രകൃതിയിൽ  ഉണ്ടാകുന്ന മാറ്റം എന്നാണ്. ദേവിയുടെ ഒരു പേര് കാലരാത്രി എന്നാണ്. കാലരാത്രി എന്നാൽ കാലപുരുഷനിൽ മാറ്റം വരുത്തുന്നത്. കറങ്ങുക എന്നത് ഭൂമിയുടെ ഗുണധർമമാണ്. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത്. ഈ മാറ്റങ്ങളെ സഹിക്കാനുള്ള കഴിവ് ശരീരത്തിന് ലഭിക്കുന്നതിനു വേണ്ടിയാണ് നവരാത്രി സമയത്ത്  വ്രതം അനുഷ്ഠിക്കുന്നത്.

തന്ത്രശാസ്ത്രപ്രകാരം സൂര്യാസ്തമയത്തിനു ശേഷമാണ് ദിവസം ആരംഭിക്കുന്നത്. താന്ത്രികന്മാർ ചന്ദ്രനെ കേന്ദ്രമാക്കിയാണ് വിധികൾ ചെയ്യുന്നത്. അവർ ചന്ദ്രനെ സ്ത്രീരൂപമായി കരുതി അതിന്റെ ഉപാസന ചെയ്യുന്നു. അതുപോലെ തന്ത്രശാസ്ത്രത്തിൽ ഒറ്റ സംഖ്യയിലെ തിഥികൾക്ക് (പ്രഥമ, തൃതീയ, പഞ്ചമി എന്നിങ്ങനെ) പ്രാധാന്യം നൽകുന്നു.

നവരാത്രിയിൽ  ദേവീതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ദേവിയെ ആരാധിക്കുവാനും ദേവി ക്ഷേത്ര ദർശനം നടത്തുവാനും ഏറ്റവും വിശേഷപ്പെട്ട ദിവസവും ഇന്നു തന്നെ. നവരാത്രി ദിനത്തിൽ ദേവി പൂജ സർവ ഐശ്വര്യകരവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം.  ദേവി സ്തുതികൾ വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം.  ശ്രീ ദുർഗാദേവിയും ബ്രഹ്മാണ്ഡത്തിലെ ബുദ്ധിമുട്ടുണ്ടാക്കുന്ന (അനിഷ്ട) തരംഗങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായി കലശത്തെയും അതിലുള്ള കെടാവിളക്കിനെയും ഒന്പത് ദിവസങ്ങൾ പൂജിച്ചു കൊണ്ടാണ് നവരാത്രി ആഘോഷിക്കേണ്ടത്. നവരാത്രിയിൽ വിളക്ക് അഖണ്ഡമായി കത്തിച്ചു വയ്ക്കണമെന്ന് പറയപ്പെടുന്നതും ഇതുകൊണ്ടാണ്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, മാർക്കണ്ഡേയ പുരാണം, ദേവി സ്തുതികൾ എന്നിവ വായിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

Tags: Navaratri
Share20TweetSendShare

Latest stories from this section

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

Discussion about this post

Latest News

എന്താ ഗംഭീർ അണ്ണാ ഉടക്ക് മൂഡ് ആണോ, കട്ടകലിപ്പിൽ ഹാർദിക്കും പരിശീലകനും; വീഡിയോ കാണാം

എന്താ ഗംഭീർ അണ്ണാ ഉടക്ക് മൂഡ് ആണോ, കട്ടകലിപ്പിൽ ഹാർദിക്കും പരിശീലകനും; വീഡിയോ കാണാം

ആ താരത്തോട് എന്നെക്കുറിച്ചുള്ള കുറ്റം ആരോ പറഞ്ഞ് കൊടുത്തു, അതോടെ ഞങ്ങൾ തമ്മിൽ തെറ്റി: റോബിൻ ഉത്തപ്പ

ആ താരത്തോട് എന്നെക്കുറിച്ചുള്ള കുറ്റം ആരോ പറഞ്ഞ് കൊടുത്തു, അതോടെ ഞങ്ങൾ തമ്മിൽ തെറ്റി: റോബിൻ ഉത്തപ്പ

ഞാൻ മുംബൈ ഇന്ത്യൻസിനെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ആ താരത്തിനായി അവർ എന്നെ ചതിച്ചു: റോബിൻ ഉത്തപ്പ

ഞാൻ മുംബൈ ഇന്ത്യൻസിനെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ആ താരത്തിനായി അവർ എന്നെ ചതിച്ചു: റോബിൻ ഉത്തപ്പ

2018ൽ ബിജെപി ജയിച്ച മണ്ഡലം, 2023ൽ കോൺഗ്രസ് ജയിച്ചത് 10300 വോട്ടിന്; ആലന്ദ് രാഹുലിനെ തിരിഞ്ഞു കൊത്തുന്നോ?

2018ൽ ബിജെപി ജയിച്ച മണ്ഡലം, 2023ൽ കോൺഗ്രസ് ജയിച്ചത് 10300 വോട്ടിന്; ആലന്ദ് രാഹുലിനെ തിരിഞ്ഞു കൊത്തുന്നോ?

ASIA CUP 2025: അത് സംഭവിച്ചാൽ ഇന്ത്യ ഞങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കില്ല, ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ നായകൻ പറയുന്നത് ഇങ്ങനെ

ASIA CUP 2025: അത് സംഭവിച്ചാൽ ഇന്ത്യ ഞങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കില്ല, ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ നായകൻ പറയുന്നത് ഇങ്ങനെ

ഇതൊക്കെ ശ്രദ്ധിക്കേണ്ട രാഹുലേ ; പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ വോട്ട് ഇല്ലാതാക്കാൻ കഴിയില്ല; രാഹുലിന്റെ ആരോപണങ്ങൾ അറിവില്ലായ്മ : തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇതൊക്കെ ശ്രദ്ധിക്കേണ്ട രാഹുലേ ; പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ വോട്ട് ഇല്ലാതാക്കാൻ കഴിയില്ല; രാഹുലിന്റെ ആരോപണങ്ങൾ അറിവില്ലായ്മ : തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

അന്ന് ഗ്ലാസ്സിൽ കണ്ടത് വലിയ ദ്വാരങ്ങൾ, ആരോ വെടിവെച്ചതാണ്; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

അന്ന് ഗ്ലാസ്സിൽ കണ്ടത് വലിയ ദ്വാരങ്ങൾ, ആരോ വെടിവെച്ചതാണ്; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies