ടെല്‍ അവീവ് : കണ്ണില്ലാത്ത ക്രൂരത. അതാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ബാക്കി വച്ച ദൃശ്യങ്ങള്‍ പറയുന്നത്. അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ ജനത അനുഭവിച്ചത് ഒരിക്കലും മറക്കാനും പൊറുക്കാനുമാവാത്ത ദുരിതങ്ങള്‍. ഹമാസ് ഭീകരരുടെ ബോഡി ക്യാമറകള്‍ പകര്‍ത്തിയതും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഇസ്രയേല്‍ സൈന്യം പകര്‍ത്തിയതടക്കവുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ട്രൈബ് ഓഫ് നോവ സംഗീതോത്സവത്തില്‍ ഹമാസ് ഭീകരര്‍ എങ്ങനെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് പുതുതായി പുറത്തുവരുന്ന വീഡിയോകള്‍ വെളിപ്പെടുത്തുന്നു. ഭീകരാക്രമണം ഉണ്ടായതറിഞ്ഞ് ഒളിച്ചിരിക്കുന്നവരെ ചുറ്റും നിന്ന് വേട്ടയാടി കൊല്ലുകയായിരുന്നു ഭീകരര്‍. സംഗീതത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായിരുന്ന ട്രൈബ് ഓഫ് നോവ സംഗീതോത്സവം ശ്മശാന ഭൂമിയായി മാറിയത് നിമിഷ നേരം കൊണ്ടാണ്.
ആക്രമികള്‍ എത്തിയതറിഞ്ഞ് രക്ഷപെടാന്‍ കാറില്‍ കയറി പോകുകയായിരുന്നവരെ ചുറ്റും നിന്നും വേട്ടയാടി കൊല്ലുകയാണ് ഭീകരര്‍ ചെയതതെന്ന് ഭീകരരുടെ ബോഡി ക്യമാറയില്‍ നിന്ന് പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാറുകള്‍ക്ക് നേരെ നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 260 പേരാണ് ഇവടെ മാത്രം കൊല്ലപ്പെട്ടത്.
Hamas terrorists attacked the Nova Music Festival, murdering 260+ Israelis there. Terrorists blocked cars from fleeing, then shot people in their cars or set the cars on fire. Those who tried to flee by foot were shot as well. pic.twitter.com/ncqBlstAj5
— Israel War Room (@IsraelWarRoom) October 22, 2023
ഹമാസ് ഭീകരര്‍ കൂട്ടക്കൊല നടത്തുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഇസ്രായേല്‍ വാര്‍ റൂം എന്ന പേജാണ്. ഭീകരര്‍ നോവ ഉത്സവത്തിന് വന്നവര്‍ രക്ഷപ്പെടാതിരിക്കാന്‍ വഴികള്‍ ആദ്യം തന്നെ അടയ്ക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമാണ്. മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലൈഡറുകള്‍ ഉപയോഗിച്ചാണ് ചില ഹമാസ് ഭീകരര്‍ പരിപാടി നടക്കുന്ന മൈതാനത്ത് എത്തിയത്. കള്ളിച്ചെടികള്‍ക്കും കുറ്റിക്കാടുകള്‍ക്കും കീഴില്‍ ഒളിക്കാന്‍ ശ്രമിച്ചവരെ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകളും കൊണ്ടാണ് ആക്രമിച്ചത്.
നിരവധി വീടുകളും വാഹനങ്ങളും ഭീകരര്‍ അഗ്നിക്കിരയാക്കി. വീടുകള്‍ തേടി പിടിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്തു. പ്രീ സ്‌കൂൡ അടക്കം കൂട്ടക്കൊല നടത്തിയതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. കുരുന്നകള്‍ പോലും നിഷ്ഠൂരമായ ക്രൂരതയ്ക്കാണ് ഇരയായത്. തലയില്‍ കത്തി തുളച്ചു കയറ്റിയ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു. വെടിയേറ്റ് വീണു കിടക്കുന്നവരെയും ജീവനോടെ കത്തിച്ച് ചാമ്പലാക്കിയവരും ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
കുഞ്ഞിനെ മാറോടണച്ച് അഗ്നിക്കിരയായ അമ്മയുടെ മൃതദേഹം, ലൈംഗിക ആക്രമണത്തിന് ശേഷം കൊന്ന് റോഡരുകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കത്തി ചാമ്പലായവരുടെ എല്ലുകള്‍ ശേഖരിച്ചിരിക്കുന്നതടക്കം മനസാക്ഷി മരവിക്കുന്ന നിരവധി വീഡിയോകളും ഫോട്ടുകളുമാണ് ഇസ്രയേല്‍ വാര്‍ റൂം എന്ന പേജ് പുറത്ത് വിട്ടത്.
Discussion about this post