ധമാസ്‌ക്കസ്: സിറിയയുടെ വ്യോമാക്രമണത്തിന് ചുട്ട മറുപടി നൽകി ഇസ്രായേൽ. സിറിയയുടെ സൈനിക താവളങ്ങൾക്ക് നേരെ ഇസ്രായേൽ റോക്കറ്റ് വർഷം നടത്തി. ഇന്ന് രാവിലെയോടെയായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം.
സിറിയൻ സൈന്യത്തിന്റെ സൈനിക കേന്ദ്രവും മോട്ടാർ ലോഞ്ചറുകളുമാണ് ഇസ്രായേൽ തകർത്തത്. സംഭവത്തിൽ ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സൈനിക കേന്ദ്രം പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
ഹമാസിനെതിരായ പോരാട്ടം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു സിറിയ വ്യോമാക്രമണം നടത്തിയത്. രണ്ട് റോക്കറ്റുകളായിരുന്നു ഇസ്രായേലിന്റെ ജനവാസ മേഖല ലക്ഷ്യമിട്ട് സിറിയ തൊടുത്തത്. ഇവ രണ്ടും തുറസ്സായ സ്ഥലത്ത് പതിച്ചതിനാൽ ആളപായം ഉണ്ടായില്ല. അതേസമയം ഇസ്രായേൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് സിറിയൻ സൈന്യം പ്രതികരിച്ചിട്ടില്ല.
Discussion about this post