തിരുവനന്തപുരം : വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഐസിഎംആർ അറിയിച്ചത്.
ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. പക്ഷികൾ കഴിച്ച പഴങ്ങൾ ഒഴിവാക്കുക. രോഗലക്ഷണൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണവിധേയമായി. 42 ദിവസം നീണ്ടുനിന്ന ഇൻക്യുബേഷൻ പിരീഡ് നാളെ അവസാനിക്കും. ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞതും ആരോഗ്യവകുപ്പിന്റെ കൂട്ടായ പരിശ്രമവും നിപ നിയന്ത്രിക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.
Discussion about this post