ന്യൂഡൽഹി : 1962ലെ ഇന്ത്യ -ചൈന യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം. അന്ന് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദികൾ കോൺഗ്രസ് സർക്കാരാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.നമ്മുടെ സായുധ സേനയുടെ മനോവീര്യത്തിനു പൊറുക്കാനാവാത്ത നഷ്ടം ഉണ്ടാക്കിയത് പിടിപ്പില്ലാത്ത ഭരണാധികാരികൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ദുർബലനായ നേതാക്കൾ രാജ്യം ഭരിച്ചതിന്റെ ഓർമ്മകൾ രാജ്യം ഒരിക്കലും മറക്കില്ല. നമ്മുടെ രാജ്യത്തിന് അന്ന് സംഭവിച്ച അപമാനം ഇനി ഒരിക്കലും ഉണ്ടാവരുത്.ഇനിയൊരിക്കലും ആ അവസ്ഥയിലൂടെ രാഷ്ട്രം കടന്നുപോവരുത്, അതിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഒന്നാണ് 1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ നടന്നത്. ആയിരകണക്കിന് ഇന്ത്യക്കാരും നമ്മുടെ സായുധ സേനയിലെ അനേകം അംഗങ്ങളും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ജീവൻ പണയം വെച്ച സമയമായിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യത്തിന് പൊറുക്കാനാവാത്ത നാശമാണ് അന്ന് ഉണ്ടായത് . പക്ഷെ നമ്മുടെ സേന അവസാന നിമിഷം വരെ രാജ്യത്തിന് വേണ്ടി വീര്യത്തോടെ പോരാടി. നിരവധി വീരന്മാർ ഇന്ത്യയെ സംരക്ഷിക്കാനായി പോരാടുകയും അവരുടെ ജീവൻ രാജ്യത്തിന് ബലിയർപ്പിക്കുകയും ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post