തിരുവനന്തപുരം: ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കണ്സെഷന് നിരക്കു വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
ദൂര പരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നിലവില്‍ ബസ് വ്യവസായം വലിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും നേരത്തെ 30000 ബസുകള്‍ ഉണ്ടായിരുന്നത് 6000 മായി ചുരുങ്ങിയെന്നും അവര്‍ വ്യക്തമാക്കി.
നിലവിലെ അവസ്ഥ മറികടക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് കൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ബസുകളില്‍ ക്യമറയും ബല്റ്റും ഉണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ വിമര്‍ശിച്ചു.
Discussion about this post