കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ലിംഗഭൈരവി ക്ഷേത്രം നിലനിർത്തി സവിശേഷതകളുള്ള ഒരു ക്ഷേത്രമാണ്. സ്ത്രീകൾക്ക് ആർത്തവകാലത്ത് പോലും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഇവിടുത്തെ പൂജാരിമാരും സ്ത്രീകൾ തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മതങ്ങളിൽ നിന്നുമുള്ള നിരോധി സ്ത്രീകളെ ഈ ക്ഷേത്രത്തിൽ കാണാൻ കഴിയുന്നതാണ്. ലിംഗ ഭൈരവീക്ഷേത്രത്തിലെ ഒരു പ്രധാന പുരോഹിത ലെബനനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഒരു ക്രിസ്ത്യൻ യുവതിയാണ്.
ഭൈരവീദേവിയോടുള്ള അടിയുറച്ച വിശ്വാസമാണ് ഭൈരാഗിണി മാ ഹനീൻ എന്ന ലെബനൻ യുവതിയെ ഇവിടെ എത്തിച്ചത്. ഉയർന്ന ശമ്പളം ഉള്ള ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ച് ഇന്ന് ലിംഗ ഭൈരവീദേവിയുടെ ഉപാസകയായി സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുകയാണ് ഭൈരാഗിണി മാ ഹനീൻ. ആഡംബര ജീവിതം ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലൂടെ സഞ്ചരിക്കാനായി അവൾ തീരുമാനിക്കുമ്പോൾ 25 വയസ്സായിരുന്നു പ്രായം.
2009ൽ ഒരു സന്നദ്ധ സേവകയായാണ് മാ ഹനീൻ ഇവിടെയെത്തുന്നത്. ലെബനനിൽ ഗ്രാഫിക് ഡിസൈനിങ് പഠിച്ചശേഷം ഒരു പരസ്യ കമ്പനിയിൽ ക്രിയേറ്റീവ് ആർട്ട് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു ഹനീൻ. ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ മരണത്തോടെ വിഷാദാവസ്ഥയിൽ ആയിരുന്ന സമയത്താണ് ഹനീൻ ഇന്ത്യയിലെ സദ്ഗുരുവിനെ കുറിച്ച് അറിയുന്നത് ഇഷ യോഗ സെന്ററിൽ ഒരു ആത്മീയ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തത്. ശരിക്കും ജീവിതം മാറ്റിമറിക്കുന്ന ഒന്നായിരുന്നു അതെന്നാണ് ഹനീൻ വെളിപ്പെടുത്തുന്നത്. തുടർന്ന് 2009 ഓടെ ഒരു മുഴുവൻ സമയ സന്നദ്ധ പ്രവർത്തകയായി അവർ കോയമ്പത്തൂരിൽ എത്തി. ഇന്ന് ലിംഗ ഭൈരവി ക്ഷേത്രത്തിൽ ഭൈരവീദേവിയെ ഉപാസിച്ച് ജീവിതത്തിലെ യഥാർത്ഥ സമാധാനം ആസ്വദിക്കുകയാണ് മാ ഹനീൻ.
Discussion about this post