സാമൂഹ്യമാദ്ധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധനായ മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരിക്ക് 17.2 കോടി രൂപ പിഴ ചുമത്തി സെബി. നിക്ഷേപകരെ കബളിപ്പിച്ചതിനാണ് പിഴ. ഇവരില്‍ നിന്നും പിരിച്ചെടുത്ത 17.2 കോടി രൂപ തിരികെ നല്‍കാനും സെബി ഉത്തരവിട്ടു.
‘ബാപ്പ് ഓഫ് ചാര്‍ട്ട്സ്’ എന്ന സ്ഥാപനത്തിന്റെ ഉടമയായ അന്‍സാരി സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരി
നിരവധി പേര്‍ക്ക് വിദ്യാഭ്യാസ പരിശീലനം വാഗ്ദാനം ചെയ്തതായി സെബി പറയുന്നു. ഈ കോഴ്സുകളില്‍’ ചേരാന്‍ നിക്ഷേപകരെയും അന്‍സാരിയുടെ മറ്റ് ക്ലയ്ന്റുകളെയും പ്രേരിപ്പിച്ചിരുന്നു.
ഇത്തരത്തില്‍ ഇതുമായി ബന്ധപ്പെട്ട 19 കോഴ്‌സുകള്‍ അന്‍സാരി തുടങ്ങിയതായി സെബി വ്യക്തമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പണം അന്‍സാരി, പദമതി, ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റ് വെഞ്ച്വേഴ്‌സ് എന്നീ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചത്.
അന്‍സാരി, രാഹുല്‍ റാവു പദമതി, ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിട്ടുണ്ട്.
അന്‍സാരിയുടെ യൂട്യൂബ് ചാനലിന് 4.43 ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരും 70 മില്യണിലധികം വ്യൂസും ഉണ്ട്. ഇത് കൂടാതെ, 53,000 ത്തോളം സബ്സ്‌ക്രൈബര്‍മാരുള്ള ‘ബാപ് ഓഫ് ചാര്‍ട്ട് ഓപ്ഷന്‍ ഹെഡ്ജിംഗ’് എന്ന പേരില്‍ ടെലിഗ്രാം ചാനലും അന്‍സാരി നടത്തുന്നുണ്ട്.
Discussion about this post