ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറയുന്ന വിരുതന്മാരെ കണ്ടിട്ടില്ലേ. കാര്യം തമാശയാണെങ്കിലും ഓരോ കമ്പനികളും അവരുടെ ജീവനക്കാർക്കായി നിശ്ചിത എണ്ണം ലീവ് അനുവദിക്കാറുണ്ട്. ലീവ് എടുത്തതിനെ തുടർന്ന് ഒരു ഐറിഷ് യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കിയ വാർത്ത ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
മിഹാലിസ് ബ്യൂനെങ്കോ എന്നയാളെയാണ് ലിഡിൽ (Lidl) എന്ന കമ്പനി പുറത്താക്കിയത്. 11 വർഷമായി ഇയാൾ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹാജർ റെക്കോർഡ് തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി 2021 ലാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഒടുവിൽ മിഹാലിസ് കോടതിയെ സമീപിക്കുകയായിരുന്നു.
കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ മിഹാലിസ് 69 ലീവുകൾ എടുത്തിരുന്നതായും ഇതുകൂടാതെ പത്ത് തവണ അദ്ദേഹം നേരത്തെ പോവുകയും 13 തവണ മാനേജ്മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുക്കുകയും ചെയ്തുവെന്ന് കോടതിയിൽ വെളിപ്പെടുത്തി. കൂടാതെ കമ്പനിയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ റീജിയണൽ ലോജിസ്റ്റിക്‌സ് മാനേജർ പ്രവൃത്തിദിവസത്തിന്റെ 20 ശതമാനവും മിഹാലിസ് നഷ്ടപ്പെടുത്തിയതായും അയാളുടെ അഭാവം നികത്താൻ, മറ്റ് ജീവനക്കാർക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നതായും ചൂണ്ടികാണിച്ചു
ആരോഗ്യപ്രശ്‌നങ്ങൾ മൂലം ആശുപത്രിയിൽ പല തവണ കഴിയേണ്ടി
എന്നാൽ, താൻ ലീവ് എടുത്തത് അസുഖബാധിതനായിരുന്നതിനാൽ ആയിരുന്നെന്ന് മിഹാലിസ് കോടതിയെ ബോധിപ്പിച്ചു.69 ദിവസത്തെ അവധിയെടുക്കാൻ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കേറ്റ് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ഹാൻഡ്ബുക്കിൽ ഇത്രയും സിക്ക് ലീവ് എടുക്കുന്നതിന് പിഴയോ മറ്റ് നടപടികളോ പരാമർശിച്ചിട്ടില്ലെന്നും മിഹാലിസ് ചൂണ്ടിക്കാട്ടി. ഒടുവിൽ, നഷ്ടപരിഹാരമായി മിഹാലിസ് ബ്യൂനെങ്കോയ്ക്ക് 14,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) നൽകാൻ കോടതി വിധിച്ചു.
Discussion about this post