കോഴിക്കോട് : ഹമാസിന്റേത് ഭീകര പ്രവർത്തനമാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത് . ശശി തരൂർ നടത്തിയത് മുസ്ലിംലീഗിന്റെ ചെലവിലുള്ള ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം ആണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. ഇസ്രായേൽ ഒരു എണ്ണം പറഞ്ഞ ഭീകര രാഷ്ട്രം ആണെന്ന് പറയാൻ ശശി തരൂരിന് കഴിയുന്നില്ലെന്നും എം സ്വരാജ് വിമർശിച്ചു.
‘പലസ്തീന്റേത് ഭീകരാക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂർ പറയുന്നത്. വാക്കുകൾക്ക് അർഥമുണ്ടെന്ന് അറിയാത്ത ആളല്ല ശശി തരൂർ. ഒക്ടോബർ ഏഴിനല്ല ചരിത്രം ആരംഭിച്ചത്’ എന്നും എം സ്വരാജ് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് എം സ്വരാജ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്ന് ശശി തരൂരും പലസ്തീനെ ഒരുപോലെ ആക്രമിക്കുകയാണെന്ന് സ്വരാജ് വ്യക്തമാക്കി. ശശി തരൂർ പലസ്തീനെ ആക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപ്പിച്ചതിന്റെ ആഹ്ലാദത്തിൽ ആണെന്നും എം സ്വരാജ് വിമർശനം ഉന്നയിച്ചു.
Discussion about this post