എറണാകുളം : ബീവറേജസ് ഔട്ട്ലെറ്റിൽ ലോഡ് ഇറക്കുന്നതിനിടെ ആക്രമണം. ഇറക്കുകയായിരുന്ന ചുമട്ടു തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ചുമട്ടു തൊഴിലാളിക്ക് കുത്തേറ്റിട്ടുണ്ട്. പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിലിൽ ആയിരുന്നു സംഭവം.
പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുനീറിനാണ് കുത്തേറ്റത്. വ്യക്തിവൈരാഗ്യം മൂലമാണ് സുനീറിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് അല്ലപ്ര സ്വദേശി ഷിയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിൽ മറ്റു ചുമട്ടുതൊഴിലാളികളായ റിയാസ്, സാദിഖ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ബീവറേജസ് ഔട്ട്ലെറ്റിൽ മദ്യത്തിന്റെ ലോഡ് ഇറക്കി കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു സുനീറിനെ കുത്തിയത്. ഉടൻതന്നെ മറ്റുചിമഘട്ട തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post