മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിക്ക് വധഭീഷണി. ഒക്ടോബർ 27-നാണ് ഷദാബ് ഖാൻ എന്ന പേരിൽ ഇ-മെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്.
ഇരുപത് കോടി രൂപയാണ് അജ്ഞാതൻ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും ഇന്ത്യയിൽ ഞങ്ങൾക്ക് പ്രാവീണ്യമുളള ഷൂട്ടർമാർ ഉണ്ടെന്നുമാണ് ലഭിച്ച സന്ദേശത്തിലുളളത്. മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുകേഷ് അംബാനിക്ക് നേരേ ഇതിന് മുൻപും പലതവണ വധഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ വർഷം അംബാനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയ ബിഹാർ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
Discussion about this post