കൊളംബോ : ശ്രീലങ്കൻ സായുധസേനയുടെ പരിശീലനത്തിനായി ഇന്ത്യ അധിക ധനസഹായം നൽകുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. 59 ലക്ഷത്തോളം രൂപയാണ് അധികമായി നൽകുക. ആക്ടിംഗ് ഇന്ത്യൻ ഹൈക്കമ്മീഷണർ സത്യഞ്ജൽ പാണ്ഡെ കൊളംബോയിലെ സൈനിക പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അധിക ധനസഹായം പ്രഖ്യാപിച്ചത്.
മേജർ ജനറൽ ചന്ദന വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ സൈനിക നയതന്ത്രജ്ഞർ ഇന്ത്യൻ ഹൈകമ്മിഷണറുമായി ചർച്ച നടത്തി. ഇന്ത്യയുടെയും ശ്രീലങ്കയുടെയും കരസേനകളും വ്യോമസേനകളും തമ്മിലുള്ള ഉഭയകക്ഷി അഭ്യാസമായ മിത്ര ശക്തിയുടെ വരാനിരിക്കുന്ന എക്സർസൈസ് മിത്ര ശക്തിയുടെ നടത്തിപ്പിനെക്കുറിച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികൾ ചർച്ച ചെയ്തു.
ശ്രീലങ്കൻ സായുധസേനയ്ക്ക് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് ലങ്കൻ പ്രതിനിധി സംഘം നന്ദി അറിയിച്ചു. ഇന്ത്യയുടെ കൂടുതൽ ഇടപെടലുകൾ ഉണ്ടാകണമെന്ന് ശ്രീലങ്കൻ സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post