തൃശൂർ: പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന് ഓഫീസ് പൂട്ടി സ്തലം വിട്ട് പഞ്ചായത്ത് ജീവനക്കാർ. തൃശൂർ പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഇന്ന് ശനിയാഴ്ച്ച രാവിലെയാണ് ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജീവനക്കാരെല്ലാം കല്യാണത്തിനു പോയത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ പൊതുജനം പഞ്ചായത്ത് ഓഫീസിൽ ആളില്ലാത്തതോടെ മടങ്ങിപ്പോയി. കാത്തിരുന്നിട്ടും ഉദ്യോഗസ്ഥർ എത്താഞ്ഞതോടെ കാര്യമന്വേഷിച്ചവർക്ക് എല്ലാവരും കല്യണത്തിന് പോയെന്ന മറുപടിയാണ് ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത്. ഓഫീസിലെത്തിയ ജനങ്ങൾ ചേർന്ന് ചെറിയ രീതിയിൽ പ്രതിഷേധം നടത്തിയതോടെ ഓഫീസിൽ വന്നവരുടെ ഫോൺ നമ്പർ വാങ്ങി തങ്ങൾ ഉടൻ ഓഫീസിലെത്തുമെന്ന് വിളിച്ചുപറഞ്ഞ് ജീവനക്കാരിൽ ചിലർ അനുനയ ശ്രമങ്ങളും നടത്തി.
അതേസമയം എന്നാൽ, പഞ്ചായത്തിലും ഫ്രണ്ട് ഓഫീസിലും ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പികെ മുരളീധരൻ പറഞ്ഞു.
Discussion about this post