എറണാകുളം: കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായ സ്ഫോടനം തന്നെ ഞെട്ടിപ്പിക്കുക്കുന്നെന്ന് ശശി തരൂർ എംപി. കേരളം ഇത്തരത്തിൽ നാശത്തിലേക്ക് നീങ്ങുന്നത് ദയനീയമാണെന്നും സംഭവത്തിൽ പോലീസ് വേഗത്തിൽ നടപടിയെടുക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇത്തരം ആക്രമങ്ങൾ തെറ്റാണെന്ന് തങ്ങളുടെ മതത്തെ വിശ്വസിക്കുന്നവരെ പഠിപ്പിക്കണമെന്നും തരൂർ തന്റെ ട്വീറ്റിൽ ആവശ്യപ്പെടുന്നു. അക്രമത്തിന് പകരമായി അക്രമം മാത്രമാണ് ലഭിക്കുകയെന്ന് ഇവരെ ബോധ്യപ്പെടുത്താൻ എല്ലാ മത നേതാക്കളും ഒന്നിക്കണമെന്നും തരൂർ പറഞ്ഞു.
അതേസമയം, കളമശ്ശേരിയിൽ ഉണ്ടായ സഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും പ്രതികരിച്ചു. ക്രിസ്തീയ സഹോദരൻമാരുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയാണ് ഇത്തരം സ്ഫോടനം നടന്ന് ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും 36 പേർക്ക് പരുക്ക് പറ്റുകയും ചെയ്തത് എന്നുള്ളത് അത്യന്തം നടുക്കമുണ്ടാക്കുന്നതും ദുഖകരവുമാണ്. അടിയന്തരമായ നടപടികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടയതെന്ന് ഡിജപി ഇതിനോടകം പറഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ ഒരു കാര്യമാണ്. അത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ക്രൈസ്തവ കൂട്ടായ്മകൾക്കെതിരായി ആരാണ് ചെയ്യുന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്നും കേന്ദമന്ത്രി പറഞ്ഞു.
Discussion about this post