കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 30 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 18 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 12 വയസ്സുള്ള കുട്ടിയുൾപ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മന്ത്രി അറിയിച്ചു. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകി. അപകടം മുന്നിൽ കണ്ട കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ മാനസിക പിന്തുണ നൽകുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Discussion about this post