Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കത്തുകളോ ഫോൺവിളികളോ ഇല്ലാതെ സ്നേഹബന്ധം നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു; ഹരിയേട്ടനെ അനുസ്മരിച്ച് എം. വി ബെന്നി

by Brave India Desk
Oct 30, 2023, 01:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിയേട്ടനെ (രംഗ ഹരി) അനുസ്മരിച്ച് സാഹിത്യകാരൻ എംവി ബെന്നി. തനിക്കൊരു ജേഷ്ഠ സുഹൃത്തായിരുന്നു ഹരിയേട്ടൻ. കത്തുകളോ ഫോൺ വിളികളോ ഇല്ലാതെ തന്നെ സ്‌നേഹബന്ധം നിലനിർത്താൻ കഴിയുമെന്ന് ബോദ്ധ്യപ്പെടുത്തിയത് അദ്ദേഹം ആയിരുന്നുവെന്നും ബെന്നി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ആർഎസ്എസ്‌കാരൻ അല്ലാതിരുന്നിട്ടും തന്നോട് ഹരിയേട്ടന് വലിയ സ്‌നേഹം ആയിരുന്നു. അദ്ദേഹം പഴയ മഹാരാജാസ് ആയിരുന്നു. ആ സ്‌നേഹവും അദ്ദേഹത്തിന് തന്നോട് ഉണ്ടായിരുന്നു. 14 ഓളം ഭാഷകൾ അദ്ദേഹത്തിന് അറിയാമെന്നാണ് തന്റെ ഓർമ്മ. ട്രെയിനിൽ കൊച്ചിക്കാരനെ കണ്ടുമുട്ടിയാൽ, നാഗ്പൂരിൽ കൊച്ചിയിൽ നിന്നുള്ള ആർ എസ് കാരനെ കണ്ടുമുട്ടിയാൽ, അദ്ദേഹം തന്നെ സ്‌നേഹാന്വേഷണം അറിയിക്കാൻ ചുമതലപ്പെടുത്തും. അവരത് ആദരപൂർവ്വം നിർവ്വഹിക്കുകയും ചെയ്യും. ഗുരുതരമായ വാഹനാപകട കാലത്ത് അദ്ദേഹം തന്നെ കാണാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വന്നിരുന്നു. എന്നാൽ കാണാൻ സാധിച്ചില്ല. ആശുപത്രിവിട്ട് വീട്ടിൽ എത്തിയപ്പോൾ അവിടെയെത്തി തന്നെ കണ്ടിരുന്നു. തനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും ബെന്നി കൂട്ടിച്ചേർത്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൽ ആർ എസ് എസ്സിന്റെ കുലപതി മലയാളിയല്ലാത്ത ഭാസ്‌കർ റാവു ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. പഴയ തലമുറ കമ്യൂണിസ്റ്റുകാർ ഇ എം എസ്, എ കെ ജി എന്നൊക്കെ കേൾക്കുമ്പോൾ വികാര ഭരിതരാകുന്നതുപോലെ കഴിഞ്ഞ തലമുറയിലെ ആർ എസ് എസുകാർ ഭാസ്‌കർ റാവു എന്ന പേരുകേട്ടാൽ വികാര ഭരിതരാകും.
അദ്ദേഹം വളർത്തിയെടുത്ത ആർ എസ് എസ്സിന്റെ മൂന്ന് പ്രമുഖ നേതാക്കളായിരുന്നു പി പരമേശ്വരൻ, ആർ ഹരി, എം എ കൃഷ്ണൻ എന്നിവർ. എറണാകുളം നഗരത്തിൽ പല തൊഴിലുകളും ചുമതലകളും ഉണ്ടായിരുന്നതുകൊണ്ട് മൂന്ന് പേരേയും എനിക്ക് പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിൽ ആർ എസ് എസുകാർ പരമേശ്വർജി എന്നു വിശേഷിപ്പിച്ചിരുന്ന പി പരമേശ്വരൻ കുറച്ചുകാലം മുമ്പ് മരിച്ചു. ഹരിയേട്ടൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ആർ ഹരി ഇന്നലെ അന്തരിച്ചു. ആ തലമുറയിൽ ഇനി അവശേഷിക്കുന്നത് എം എ സാർ എന്ന് ആർ എസ് എസുകാർ വിളിക്കുന്ന എം എ കൃഷ്ണൻ ആണ്.

ഹരിയേട്ടൻ പഴയ മഹാരാജാസ് ആയിരുന്നു. ആ സ്‌നേഹവും അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നു. ആർ എസ് എസ്സിന്റെ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. ഒരുപാട് ഭാഷകൾ അദ്ദേഹത്തിന് അറിയാം. പതിനാല് ഭാഷകൾ എന്നാണ് എന്റെ ഓർമ്മ.

പരസ്പരം കത്തെഴുത്തോ ഫോൺ ബന്ധമോ ഇല്ലാതെയും സ്‌നേഹബന്ധം നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം എന്നെ ബോദ്ധ്യപ്പെടുത്തി. ട്രെയിനിൽ കൊച്ചിക്കാരനെ കണ്ടുമുട്ടിയാൽ, നാഗ്പൂരിൽ കൊച്ചിയിൽ നിന്നുള്ള ആർ എസ് കാരനെ കണ്ടുമുട്ടിയാൽ, അദ്ദേഹം എന്നെ സ്‌നേഹാന്വേഷണം അറിയിക്കാൻ ചുമതലപ്പെടുത്തും. അവരത് ആദരപൂർവ്വം നിർവ്വഹിക്കുകയും ചെയ്യും. ഞാൻ ആർ എസ് എസ് അല്ലെന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും വ്യക്തിപരമായ സ്‌നേഹബന്ധം ഞങ്ങൾ കാത്തുസൂക്ഷിച്ചു.

എന്റെ ഗുരുതരമായ വാഹനാപകട കാലത്ത് അദ്ദേഹം എന്നെ കാണാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വന്നിരുന്നു. സന്ദർശകർക്ക് പ്രവേശനം നിഷേധിച്ച കാലമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ കാണാൻ കഴിഞ്ഞില്ല. എന്റെ ആശുപത്രിവാസക്കാലം കഴിഞ്ഞ് അദ്ദേഹം വീട്ടിൽ വന്ന് എന്നെ കാണുകയും ചെയ്തു.

എനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് എന്റെ അന്ത്യാഞ്ജലി

 

Tags: ramga hariMV Benny
Share8
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies