ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യയും ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ ഉടമയുമായ നിത അംബാനിയെ നമുക്കെല്ലാവർക്കും പരിചിതമാണ്. കുടുംബ ചടങ്ങുകളിലും ബിസിനസ് ചടങ്ങുകളിലും സുന്ദരിയായാണ് നിത എത്താറുള്ളത്. നിതയുടെ സൗന്ദര്യം അതേപോലെ തന്നെ നിലനിർത്തുന്ന ആ മേക്കപ്പ് ആർട്ടിസ്‌റ്റ് ആളത്ര നിസാരക്കാരനല്ല. പ്രമുഖ ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്ടറാണ് നിതയ്ക്ക് മേക്കപ്പ് ചെയ്തുകൊടുക്കുന്നത്.മുകേഷ് അംബാനിയുടെ മകൾ നിതയ്ക്കും ,മരുമകൾ ശ്ലോകയ്ക്കും മിക്കിയാണ് മേക്കപ്പ് ചെയ്തു കൊടുക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് മിക്കി. വമ്പൻ കമ്പനികളിലെ സിഇഒമാരെക്കാൾ അധികം ശമ്പളമാണ് മിക്കി വാങ്ങുന്നത്.ഒരു ദിവസം അദ്ദേഹത്തിന്റെ മേക്കപ്പിനായി 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
1992 ലാണ് മിക്കി കോൺട്രാക്ടർ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി തുടങ്ങുന്നത്. അദ്ദേഹം ആദ്യമായി മേക്കപ്പ് ഇടുന്നത് ബോളിവുഡ് നടി കജോളിനെ ആയിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മിക്കിയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ബോളിവുഡ് സിനിമകളിൽ നിരവധി അവസരങ്ങളാണ് ലഭിച്ചത്. സൂപ്പർ താരങ്ങളായ ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ, ഐശ്വര്യ റായ്, അനുഷ്‌ക ശർമ്മ, കജോൾ തുടങ്ങിയവരുടെ മേക്കപ്പ് ആർട്ടിസ്റ്റ് മിക്കി കോൺട്രാക്ടറായിരുന്നു. ഹം ആപ്കെ ഹേ കൗൻ, ദിൽ ടു പാഗൽ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗാം, കൽ ഹോ നാ ഹോ, മൊഹബത്തേൻ, മൈ നെയിം ഈസ് ഖാൻ, ഗുഡ് ന്യൂസ് തുടങ്ങിയവയെല്ലാം മിക്കി കോൺട്രാക്ടറുടെ ഏറ്റവും പ്രശസ്തമായ ബോളിവുഡ് സിനിമകളാണ്.
Discussion about this post