ആരാധകരെ വീണ്ടും ആവേശത്തിലാക്കി മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും സംവിധായകന് ജോഷിയും ഒന്നിക്കുന്നു. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. റമ്പാന് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. റമ്പാന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
നടന് ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റര്‍ടെയ്നറാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന. കയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്ക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. മീശ പിരിച്ച്, മുണ്ടും മടക്കികുത്തി സ്റ്റൈലനായി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
മോഹന്‍ലാല്‍, അമല പോള്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്ത ചിത്രം ‘ലൈല ഒ ലൈല എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് മോഹന്‍ലാലും ജോഷിയും ഒരുമിച്ചത്. 2015ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
Discussion about this post