കണ്ണൂർ: ബസ് കണ്ടക്ടർക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ ബസുകൾ ഭാഗികമായി സർവീസ് തുടങ്ങി.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ പരാതിയിലാണ് ബസ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ, മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. കോഴിക്കോട് -കണ്ണൂർ, കോഴിക്കോട് – തൃശൂർ റൂട്ടുകളിലേക്കും സമരം വ്യാപിപ്പിച്ചിരുന്നു.
Discussion about this post