മലപ്പുറം: ജമാഅത്ത് ഇസ്ലാമി യുവജനസംഘടനയുടെ പരിപാടിയിൽ ഹമാസ് ഭീകരൻ പ്രസംഗിച്ച സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പോലീസ്. ഹമാസ് നേതാവിന്റെ പ്രസംഗം പോലീസ് പരിശോധിച്ചു. കേസെടുക്കാൻ വകുപ്പില്ല എന്നാണ് നിഗമനം
ഹമാസ് ഖത്തർ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പോലീസിന്റെ നിഗമനം. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചെന്നാണ് വിവരം.
അതേസമയം സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന ആഹ്വാനത്തോടെ യുവജനപ്രതിരോധമെന്ന ലേബലിലാണ് സംഘടന ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് രഹസ്യമായി രംഗത്തെത്തിയത്. പേരാളികളുടെ നേതാവെന്നാണ് ഖാലിദ് മിഷ്അലിനെ പരിപാടിയുടെ പ്രചാരണാർത്ഥം ഇറക്കിയ പോസ്റ്ററുകളിൽ ഉടനീളം വിശേഷിപ്പിച്ചത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടയിലാണ് തത്പരകക്ഷികൾ ഭീകരർക്കായി പിന്തുണ പ്രഖ്യാപിച്ച് രാജ്യവിരുദ്ധത വെളിപ്പെടുത്തുന്നത്. പരസ്യമായി ഭീകരർക്ക് പിന്തുണപ്രഖ്യാപിക്കുന്നത് പല കോണുകളിലും ആകുലതയ്ക്ക് കാരണമായിരുന്നു.
Discussion about this post