തിരുവനന്തപുരം : കേരള സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം പരിപാടിയിലേക്ക് ഗവർണർക്ക് ക്ഷണമില്ല. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ട എന്നുള്ള നയപരമായ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ സർക്കാർ-രാജ്ഭവൻ പോര് കൂടുതൽ കടുക്കുകയാണ്.
അനാവശ്യ ധൂർത്തിന്റെ പേരിൽ കേരളീയം പരിപാടിയ്ക്കെതിരെ നിരവധി കോണുകളിൽ നിന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. പ്രതിപക്ഷം കേരളീയം ബഹിഷ്കരിച്ചിരുന്നു. നിലവിൽ തലസ്ഥാനത്തുള്ള ഗവർണറെ കേരളീയം പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത് കൂടുതൽ വിവാദങ്ങൾക്കാണ് വഴിവെക്കുന്നത്.
യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പോലും ക്ഷണിച്ചിട്ടുള്ള കേരളീയം പരിപാടിയിലേക്ക് സംസ്ഥാനത്തിന്റെ ഗവർണറെ ക്ഷണിക്കാത്തത് വിവാദമാവുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കമലഹാസന്‍, മഞ്ജു വാര്യര്‍, ശോഭന തുടങ്ങിയ താരങ്ങൾക്കും യൂസഫലിയെ പോലുള്ള വ്യവസായ പ്രമുഖർക്കും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണമുണ്ട്.
Discussion about this post