തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നേരിയ ആശ്വാസം. നാളെ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാം. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ മാത്രമാണ് പിൻവലിക്കാൻ ആകുക. ബാങ്ക് അധികൃതരുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് വലിയ ദുരിതത്തിൽ ആയിരുന്നു കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ.
50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപങ്ങളാണ് നാളെ മുതൽ പിൻവലിക്കാൻ ആവുക. എന്നാൽ 50000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ബാങ്കിൽ നിന്നുമുള്ള വിവരം.
സ്ഥിരനിക്ഷേപങ്ങൾ അല്ലാത്ത സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾ പിൻവലിക്കണമെങ്കിൽ നിക്ഷേപകർ വീണ്ടും കാത്തിരിക്കേണ്ടതാണ്. പലിശ അടക്കമായി 509 കോടി രൂപ ബാങ്കിന് ലഭിക്കാൻ ഉണ്ടെന്നാണ് കരുവന്നൂർ ബാങ്ക് വ്യക്തമാക്കുന്നത്. ഇതിൽ 80 കോടി രൂപ മാത്രമാണ് നിലവിൽ തിരികെ ലഭിച്ചിട്ടുള്ളത് എന്നാണ് ബാങ്കിൽ നിന്നുമുള്ള വിവരം. അധികം വൈകാതെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെയും പണം തിരികെ നൽകാൻ കഴിയും എന്ന വിശ്വാസത്തിലാണ് കരുവന്നൂർ ബാങ്ക്.
Discussion about this post