ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസ് ഹെഡ്കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. ബാരാമുള്ള ജില്ലയിലാണ് പോലീസുകാരൻ വെടിയേറ്റ് മരിച്ചത്. ഹെഡ് കോൺസ്റ്റബിൾ ഗുലാം മുഹമ്മദ് ദാറിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. പട്ടാൻ മേഖലയിലെ ക്രൽപോറയിലുള്ള അദ്ദേഹത്തിന്റെ വീടിനു പുറത്തുവച്ചാണ് ഭീകരർ അദ്ദേഹത്തെ വെടിവച്ചത്.
ഗുരുതരമായി പരിക്കേറ്റ ദാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. കശ്മീർ താഴ്‌വരയിൽ ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥന് നേരെ നടന്നത്.
ഞായറാഴ്ച ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പുൽവാമ ജില്ലയിൽ ഭീകരരുടെ ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു.
Discussion about this post