തിരുവനന്തപുരം: 67 ാമത് കേരളപിറവി ദിനം ആഘോഷിക്കുന്ന വേളയിൽ എല്ലാ മലയാളികൾക്കും ആശംസകളേകി മലയാള സിനിമയുടെ അമ്പിളിക്കല. ഫേസ്ബുക്കിലൂടെയാണ് ജഗതി ശ്രീകുമാർ കേരളപിറവി ആശംസകളേകിയത്.
മലയാളത്തിന്റെ മഹാനടന്റെ അഭ്രപാളിയിലേക്കുള്ള തിരിച്ചുവരവിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്തിടെ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിൽ സുപ്രധാന വേഷം ചെയ്‌തെങ്കിലും ജഗതിയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറയുന്ന മുഴുനീളൻ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്













Discussion about this post