കൊച്ചി : മലയാളികളുടെ പ്രിയ താര ജോഡികളാണ് പേളിമാണിയും ശ്രീനിഷും. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ എന്നും മുന്നിലാണ് പേളി. പേളിയുടെ രണ്ടാമത്തെ വളകാപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമത്തില്‍ വൈറലായിരിക്കുന്നത്.
ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്ക്രീന്‍ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പേളി മാണി തന്റെ രണ്ടാമത്തെ ഗര്‍ഭ കാലത്തിലൂടെ കടന്നു പോവുകയാണിപ്പോള്‍. ഈ ഗര്‍ഭകാലവും വന്‍ ആഘോഷമാക്കി മാറ്റുകയാണ് താരവും കുടുംബവും.
മൂത്ത മകള്‍ നിള ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണെന്നും താരം പറയുന്നു. നിളയുടെ ജനനത്തിന് മുന്‍പും ഇത്തരം വലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയും നടത്തുന്നുണ്ട്. ഇപ്പോഴിതാ വളകാപ്പിന്റെ ചിത്രങ്ങളാണ് പേളി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.
നിറവയറില്‍ പട്ടുസാരി ധരിച്ച് അതി സുന്ദരിയായിരിക്കുകയാണ് പേളി. പച്ച നിറത്തിലുള്ള പട്ടു സാരിയില്‍ പിങ്ക് ബോഡറാണ് വരുന്നത്. പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനൊപ്പം പേളി പെയര്‍ ചെയ്തിരിക്കുന്നത്. പേളിയുടെ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രമാണ് നിളയും ധരിച്ചിട്ടുള്ളത്.
‘ഞങ്ങള്‍ വീണ്ടും വിവാഹിതരായി’ എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഓടി നടക്കുന്ന നിളയുടെ ചിത്രവും പേളി പങ്ക് വച്ചിട്ടുണ്ട്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്. താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം തങ്ങളുടെ യൂട്യൂബ് ചാനലിയൂടെയായിരുന്നു പേളി അറിയിച്ചത്.
ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേര്‍ളി മാണിയും 2018 ഡിസംബര്‍ 22ന് വിവാഹിതരാകുകയായിരുന്നു. പേളിയ്ക്കും ശ്രീനിഷിനും സാമൂഹ മാദ്ധ്യമത്തില്‍ ആരാധകരേറെയാണ്.
Discussion about this post