മുഖത്തെ കറുത്ത പാടുകളും ചുളിവുമെല്ലാം നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ഇതിന് പ്രതിവിധി അന്വേഷിച്ച് നാം എത്തുന്നതോ?. ബ്യൂട്ടി പാർലറുകളിലും വില കൂടിയ ക്രീമുകളിലും. ഇത് നാം ആഗ്രഹിച്ച ഫലം നൽകില്ലെന്ന് മാത്രമല്ല ഗുണത്തേക്കാൾ ഏറെ ദോഷം വരുത്തുകയും ചെയ്യും. തിളക്കവും പാടുകളില്ലാത്തതുമായ ചർമ്മത്തിനായി നമുക്ക് ഒരൽപ്പം ചോറ് മതി. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നും. എന്നാൽ സംഗതി സത്യമാണ്.
സൗന്ദര്യ സംരക്ഷണത്തിനായി കൊറിയക്കാർ ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് ചോറ്. പാടുകളോ ചുളിവുകളോ ഇല്ലാത്ത യുവത്വം തുളുമ്പുന്ന ചർമ്മം നൽകാൻ ചോറിന് കഴിയും. നമ്മുടെ ചർമ്മ പ്രശ്‌ന ങ്ങളും പരിഹരിക്കാൻ ചോറ് ഉപയോഗിച്ചുള്ള ഒരു ഫേസ്പാക്ക് മാത്രം മതിയാകും.
ഒരു പിടി ചോറാണ് ഫേസ്പാക്ക് ഉണ്ടാക്കുന്നതിനായി ആവശ്യം. ഇതിലേക്ക് കുറച്ച് തേങ്ങയോ പശുവിൻ പാലോ ചേർക്കുക. ശേഷം അരച്ച് എടുക്കണം. ഈ മിശ്രിതത്തിൽ രണ്ട് തുള്ളി തേൻ ചേർക്കാം. ഇനി ഇത് മുഖത്ത് തേയ്ക്കാം.
മുഖം വൃത്തിയായി കഴുകിയ ശേഷം വേണം ഇത് മുഖത്ത് പുരട്ടാൻ. ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് മുഖം കഴുകാം. ഇതിന് ശേഷം ഫേസ്പാക്ക് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ഉപയോഗിത്തുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും.
Discussion about this post