ജയ്‌പൂർ :ജൽജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടു രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 25 സ്ഥലങ്ങളിലും ദൗസ, പിഎച്ച്ഇ ഡിപ്പാർട്ട്‌മെന്റിലെ എസിഎസ് സുബോധ് അഗർവാൾ തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഴിമതിയുമായി ബന്ധപെട്ടു കള്ളപ്പണം വെളിപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. രാജസ്ഥാനിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തി. പ്രമുഖരായ പലരും നിരീക്ഷണത്തിലാണെന്നും റെയ്ഡ് തുടരുകയാണെന്നും ഇ ഡി വ്യക്തമാക്കി.
അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. രാജസ്ഥാനിൽ 200 അംഗ നിയമസഭയിലേക്ക് നവംബർ 25നാണ് വോട്ടെടുപ്പ് നടക്കുക.
Discussion about this post