കൊച്ചി: വിഎം സുധീരന് ഇഷ്ടപ്പെടുന്നത് പോലെ പരാമര്‍ശം നടത്താന്‍ ഹൈക്കോടതി കെപിസിസിയ്ക്ക് കീഴിലുള്ള ഉപസംഘടനയല്ലെന്ന് ബിജെപി സംസ്ഥാന നേതാവ് എംടി രമേശ് പ്രതികരിച്ചു. സര്‍ക്കാരിന്റെ മതവിവേചനത്തെയാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയതെന്ന് പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ബോധ്യമാകും. മെറിറ്റ് ഇല്ലാത്ത കേസാണ് ഇത്. രാഷ്ട്രീയ പ്രേരിതമാണ് കേസെന്ന് എല്ലാവര്ക്കും അറിയാം. ഓപ്പണ്‍ കോടതിയില്‍ മുമ്പും ഇത്തരം പരാമര്‍ശം ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രകോപനം എന്ത് കൊണ്ടാണ് വിഎം സുധീരന് ഉണ്ടാകുന്നതെന്നും എംടി രമേശ് ചോദിച്ചു.
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കള്ളക്കേസുണ്ടാക്കുകയല്ല, മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുകയാണ് വേണ്ടെതെന്നും എംടി രമേശ് പറഞ്ഞു.
മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ വെള്ളാപ്പള്ളിയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി അനുചിതമെന്നായിരുന്നു സുധീരന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പ്രസംഗം ഭരണകൂടത്തിനെതിരെ ആയിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. കേസില്‍ വെള്ളാപ്പള്ളിയ്ക്ക് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി നല്കി.
Discussion about this post