ഗുണ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ കടയാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.കൊള്ളനടത്താൻ വേണ്ടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നതെന്നും ജനങ്ങൾക്ക് ആവശ്യമായ വികസനങ്ങൾ ഒന്നും നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരും മറുവശത്ത് കോൺഗ്രസിന്റെ എൻജിനില്ലാത്ത സർക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അശോക് നഗറിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് മദ്ധ്യപ്രദേശിൽ പെൺകുട്ടി ജനിച്ചാൽ അത് കുടുംബത്തിന് ബുദ്ധിമുട്ടായിട്ടാണ് കരുതിയിരുന്നത്. എന്നാൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യം നടപ്പിലാക്കിയ പദ്ധതി ലാഡ്‌ലി ലക്ഷ്മി യോജന ആയിരുന്നു.പദ്ധതി നടപ്പിലാക്കിയതോടെ പെൺകുട്ടി ജനിച്ചാൽ ലക്ഷാധിപതിയായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾ സംസ്ഥാനത്തു നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് സർക്കാർ പൊള്ളയായ വാഗ്‌ദങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് അധികാരത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അധികാരത്തിലെത്തിയ ശേഷം അത് നടപ്പിലാക്കിയില്ല. കോൺഗ്രസ് ഭരിച്ച സമയത്ത് സംസ്ഥാനത്ത് വൻ അഴിമതിയാണ് നടന്നതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ ഒന്നും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്ധ്യപ്രദേശിൽ 230 നിയമസഭാ മണ്ഡലങ്ങലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 17നാണ് നടക്കുന്നത്.
Discussion about this post