ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയായ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. 80 കോടി ജനങ്ങൾക്ക് ഈ സൗജന്യ റേഷൻ പദ്ധതി ഉപകാരപ്രദമാവുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
” രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ നിർത്താൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള ദരിദ്രരെ കോൺഗ്രസിന് വെറുപ്പാണ്. പാവപ്പെട്ടവർ എപ്പോഴും തങ്ങളുടെ മുൻപിൽ കൈകൂപ്പി നിന്ന് യാചിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.” എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ രോഷാകുലനായി ഇരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഴിമതിക്കേസിലെ പ്രതികളുമായുള്ള ബന്ധമെന്താണെന്ന് മുഖ്യമന്ത്രി ഛത്തീസ്ഗഢിലെ ജനങ്ങളോട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.











Discussion about this post