ന്യൂഡൽഹി:കാനഡയുമായുള്ള നയതന്ത്ര തർക്കം തുടരുന്നതിനിടെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിന് തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയോ സഖ്യകക്ഷികളോ വ്യക്തമായ തെളിവുകൾ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെളിവുകൾ എവിടെ? അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എവിടെ? അന്വേഷണം ഇതിനകം കുഴഞ്ഞുമറിഞ്ഞു കഴിഞ്ഞു ഇതിന് പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് പറയാൻ ഉയർന്ന തലത്തിലുള്ള ഒരാളിൽ നിന്ന് നിർദ്ദേശം വന്നിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം വിദ്വേഷപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് സഞ്ജയ് കുമാർ വർമ ആരോപിച്ചു.
തെളിവുകൾ ഉണ്ട് എന്ന് കാനഡ അവകാശപ്പെടുന്നത് നയതന്ത്ര ആശയവിനിമയങ്ങൾ തെളിവാക്കി വെച്ചുകൊണ്ടാണ്. എന്നാൽ ഇത് ഒരു കോടതിയിലും തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും നയതന്ത്ര തലത്തിൽ നടക്കുന്ന ആശയവിനിമയം അതിന് അതിന്റേതായ പരിരക്ഷയുണ്ടെന്നും സഞ്ജയ് കുമാർ വർമ വ്യക്തമാക്കി.
എന്നിരുന്നാലും, കാനഡ ‘ഖാലിസ്ഥാൻ അനുകൂലികളെ നിയന്ത്രിക്കുമെന്ന്’ ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം കനേഡിയൻ പൗരന്മാർക്ക് നിങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുത്. ് ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നവരെ തടയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ഇന്ത്യ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളുകളെ കാനഡയിൽ നിന്ന് തിരിച്ചയക്കുന്നതിനായി കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ഇന്ത്യ കാനഡയോട് 26 തവണ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴും എന്തെങ്കിലും നടപടിക്കായി സർക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post