ന്യൂഡൽഹി : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് വിമർശനം. ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പോലും കാശില്ലാത്തപ്പോഴും വ്യക്തിപരമായ കാര്യങ്ങൾക്കും സിമ്മിംഗ് പൂൾ നിർമ്മിക്കാനും ആയെല്ലാം കടുത്ത ദുർവ്യയമാണ് സർക്കാർ നടത്തുന്നതെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അവസരത്തിലും സർക്കാരിനെതിരായുള്ള വിമർശനത്തിൽ നിന്ന് ഒരടി പിറകോട്ട് ഇല്ലെന്ന് വ്യക്തമാക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ള
താണ്. എന്നാൽ അതേ സർക്കാർ തന്നെ ആഘോഷങ്ങളുടെ പേരിൽ അനാവശ്യമായി പണം പാഴാക്കുകയാണെന്നും ഗവർണർ ആരോപിച്ചു.
സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കുന്ന വിഷയങ്ങളിൽ ധനബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ആ അനുമതി ലഭിക്കാതെയാണ് വി സി നിയമനവുമായി ബന്ധപ്പെട്ട ബില്ലുകൾ സർക്കാർ പാസാക്കിയതെന്ന് ഗവർണർ വ്യക്തമാക്കി. കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ച ശേഷം മാത്രം തുടർ നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് ഗവർണറുടെ തീരുമാനം.
Discussion about this post