മുംബൈ: സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് രശ്മിക മന്ദാന. സാങ്കേതിക വിദ്യയെ ഏവരും ദുരുപയോഗം ചെയ്യുകയാണെന്ന് നടി പ്രതികരിച്ചു. വീഡിയോ കണ്ട് ഞെട്ടിയെന്നും രശ്മിക കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു നടി രംഗത്ത് വന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയിൽ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തേണ്ടിവന്നതിൽ അതിയായ ദു:ഖമുണ്ടെന്ന് രശ്മിക വ്യക്തമാക്കി. ശരിക്കും പറയുകയാണെങ്കിൽ വീഡിയോ വല്ലാതെ ഞെട്ടിച്ചു. തന്നെ മാത്രമല്ല തനുമായി ബന്ധപ്പെട്ടവരെയും ഇത് ഞെട്ടിച്ചു. സാങ്കേതിക വിദ്യയെ ഇന്ന് ഏവരും ദുരുപയോഗം ചെയ്യുകയാണെന്നും നടി പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിലും നടിയെന്ന നിലയിലും തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും പിന്തുണച്ചവരോടും നന്ദി പറയുകയാണ്. കോളേജിലോ സ്‌കൂളിലോ പഠിക്കുമ്പോഴാണ് ഇത്തരം ഒരു വീഡിയോ പ്രചരിച്ചിരുന്നത് എങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇത്തരത്തിൽ ആളുകളെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും നടി വ്യക്തമാക്കി.
ഒരു ബ്രീട്ടീഷ് ഇന്ത്യൻ സ്ത്രീ ഗ്ലാമർ വേഷത്തിൽ എത്തുന്ന വീഡിയോ ആണ് രശ്മികയുടേത് എന്ന പേരിൽ പ്രചരിച്ചത്. വീഡിയോയിലുള്ള വനിതയ്ക്ക് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്തായിരുന്നു പ്രചരിപ്പിച്ചത്.
Discussion about this post