Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

വെറും മുഖക്കുരു അല്ലെങ്കിലോ?; ഇവയെല്ലാം മറ്റ് ചില ചർമ്മ രോഗങ്ങളാവാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

by Brave India Desk
Nov 7, 2023, 11:58 pm IST
in Health, Offbeat
Share on FacebookTweetWhatsAppTelegram

 

സൗന്ദര്യപരിപാലനത്തിൽ മുഖക്കുരു വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. തിളക്കമേറിയ ചർമ്മമോ തുടുത്ത കവിളുകളോ ഒന്നും വേണ്ട ഈ മുഖക്കുരു ഒന്ന് മാറി കിട്ടിയാൽ മതിയെന്ന് പരിതപിക്കുന്നവരുണ്ട്. ഇത് വിഷാദം അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

Stories you may like

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

എന്താണ് മുഖക്കുരു

രോമം, രോമകൂപം, രോമം എഴുന്നുനിൽക്കാൻ സഹായിക്കുന്ന അറെക്ടോറെസ് പിലോറം എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് മെഴുക്ക്മയം നൽകുന്ന സീബം ഉത്പാദിപ്പിക്കുന്ന സ്‌നേഹഗ്രന്ഥി- ഇത്രയും ചേർന്നതാണ് നമ്മൾ പുറമേ കാണുന്ന ‘വെറും രോമ’ത്തിന്റെ ഘടന. ഇതിനെ ഫിലോസ്‌ബെഷ്യസ് യൂണിറ്റ് എന്ന് പറയുന്നു

മുഖക്കുരു ഈ ഫിലോസ്‌ബെഷ്യസ് യൂണിറ്റിനെ ബാധിക്കുന്ന ഒരു രോഗമാണ്. ചർമത്തിലെ രോമകൂപങ്ങളിലെ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മൂലം രോമകൂപങ്ങളുടെ സുഷിരങ്ങളിൽ തടസ്സം നേരിടുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. അതോടൊപ്പം തന്നെ സ്‌നേഹഗ്രന്ഥികളുടെ അമിതപ്രവർത്തനം മൂലം രോമകൂപങ്ങളിൽ സീബവും ചർമ്മത്തിലെ കോശങ്ങളും അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന പ്രൊപ്യോനിബാക്ടീരിയം അക്‌നെസ് എന്ന ബാക്ടീരിയയുടെ അമിതപ്രജനനത്തിനും ഫിലോസ്‌ബെഷ്യസ് യൂണിറ്റിന്റെ നീർവീക്കത്തിനും വഴിയൊരുക്കുന്നു. ഇതെല്ലാമാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്.

സെബേഷ്യസ് ഗ്രന്ഥികൾ വീർത്ത് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന്റെ ആദ്യ ഘട്ടം. ഇവയെ കാര (Comedones) എന്ന് വിളിക്കുന്നു. ചർമപ്രതലത്തിലെ സുഷിരങ്ങൾ അടഞ്ഞിരുന്നാൽ വെളുത്ത് കാണപ്പെടുന്ന കാരകളെ വൈറ്റ്ഹെഡ്സ് (Whiteheads) എന്നും സുഷിരങ്ങൾ തുറന്ന അവസ്ഥയിൽ കറുത്ത് കാണപ്പെടുന്ന കാരകളെ ബ്ലാക്ക് ഹെഡ്സ് (Blackheads) എന്നും വിളിക്കുന്നു. ക്യൂട്ടിബാക്ടീരിയം അക്നെസ് പോലുള്ള രോഗാണുബാധമൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു.

സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അമിതോപയോഗം മുഖത്ത് കാരകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. (Cosmetic acne / Acne Venenata). ജോലി സംബന്ധിയായ കാരണങ്ങളാൽ ചില രാസപദാർഥങ്ങളുമായി സമ്പർക്കത്തിൽ വരുന്നവർക്കും കുരുക്കൾ ഉണ്ടാകാം (occupational acne). പെട്രോളിയം ഉത്പന്നങ്ങൾ, കോൾ ടാർ (Tar acne), ആരോമാറ്റിക് സംയുക്തങ്ങൾ മുതലായവ ഉദാഹരണങ്ങളാണ്. ചൂടും, ഈർപ്പവും കൂടുതൽ ഉള്ള കാലാവസ്ഥയിൽ (Tropical acne) ചിലപ്പോൾ മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാം. അമിത ക്ഷാരഗുണമുള്ള ഡിറ്റർജന്റ് ഉപയോഗം (Detergent acne), ഇടയ്ക്കിടെ തൊലിയിൽ ഉണ്ടാകുന്ന ഉരസൽ, അനാവശ്യമായി മുഖം ഉരച്ചുകഴുകുന്ന രീതി എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാൻ കാരണമാകാറുണ്ട്.

വളരെ അപൂർവമായി പനിയും, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ആഴമേറിയ മുഖക്കുരുക്കൾ ഉണ്ടാകാൻ കാരണമാകാറുണ്ട് (Acne fulminans / acne Maligna).

ഗ്ലൈസിമിക് ഇൻഡക്‌സ് കൂടിയ ഭക്ഷണപദാർഥങ്ങളും പാലും പഞ്ചസാരയും പാലുത്പന്നങ്ങളും ചിലരിൽ മുഖക്കുരുവിന് കാരണമാകാം.

പി.സി.ഒ.എസ്, അണ്ഡാശയ മുഴകൾ, പുരുഷഹോർമോൺ പുറപ്പെടുവിക്കുന്ന ട്യൂമറുകൾ, ചില മരുന്നുകളുടെ പാർശ്വഫലം തുടങ്ങിയ കാരണങ്ങൾകൊണ്ട് മുഖക്കുരു പ്രത്യക്ഷപ്പെടാം. ഈ സാഹചര്യത്തിൽ ഡോക്ടറുടെ ഉപദേശപ്രകാരം ഹോർമോൺ പരിശോധനകളും സ്‌കാനിങ്ങും മറ്റ് പരിശോധനകളും ചെയ്യേണ്ടതാണ്.

മുഖക്കുരു എന്ന് സാധാരണ ആളുകൾ കരുതുന്നത് യഥാർഥത്തിൽ മറ്റുചില ചർമരോഗങ്ങളാകാം. ഹൈഡ്രഡിനൈറ്റിസ് സപ്പുററ്റിവ, ട്യൂബറസ് സ്‌ക്‌ളീറോസിസ് മുതലായവ ഉദാഹരണം

മുഖക്കുരുവിന്റെ തീവ്രതകൂടിയ അവസരങ്ങളിൽ ഡോക്ടറുടെ ഉപദേശപ്രകാരം ആന്റിബയോടിക്, ഹോർമോൺ, റെറ്റിനോയ്ഡ് ഗുളികകൾ കഴിക്കേണ്ടിവന്നേക്കാം

Tags: pimpleface
Share9TweetSendShare

Latest stories from this section

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

അരിയിലും എണ്ണയിലും വരെ  സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

അരിയിലും എണ്ണയിലും വരെ സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies