ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാനിലെ കത്തോഹലൻ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ ആക്രമിക്കാൻ ആരംഭിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരനെയാണ് വധിച്ചത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
Discussion about this post