തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം എത്തിയ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഭീഷണി മുഴക്കിയ പൊഴിയൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളെന്നാണ് സംശയം. ഇയാളെ പൊഴിയൂർ പോലീസ് വശദമായി ചോദ്യം ചെയ്യുകയാണ്. രാവിലെ 11.30നാണ് സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം ലഭിച്ചത്. 112 നമ്പരിലൂടെയാണ് ഭീഷണി വന്നത്. എന്നാൽ ഭീഷണി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ബോംബ് ഭീഷണിയെത്തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തിൽ വിദ്യാർഥിയാണ് ഫോൺ വിളിച്ചതെന്ന് വ്യക്തമായിരുന്നു. പോലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലും സമീപപ്രദേശത്തും വ്യാപക പരിശോധന നടത്തുകയാണ്.
Discussion about this post