Wednesday, December 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു; നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Nov 10, 2023, 10:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നും സഹകരണ സ്ഥാപനങ്ങളെ പൂർണമായും തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

50,000 മുതൽ മൂന്ന് ലക്ഷം രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാട്. ഇത്രയും ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുകയെന്ന് ഉറപ്പാണ്.

Stories you may like

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: പോലീസുകാരന് സസ്‌പെൻഷൻ

സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകളാണ്. മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂർണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവുമെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളീയം നടത്താൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കി പണം പിരിച്ച പിണറായി വിജയൻ പരസ്യമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. ജിഎസ്ടി കമ്മീഷണറെ ഉപയോഗിച്ച് ക്വാറിക്കാരുടേയും മാഫിയകളുടേയും പണം പിരിച്ച സർക്കാർ പണം തന്നവരോട് എന്ത് പ്രത്യുപകാരമാണ് ചെയ്യുകയെന്ന് വ്യക്തമാക്കണം. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

കരുവന്നൂരിലും കണ്ടലയിലും മാത്രമല്ല നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ ബിജെപി സഹകരണ പ്രക്ഷോഭങ്ങൾ തുടരും എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: കെ.സുരേന്ദ്രൻNavakerala sadasനവകേരള സദസ്ബി.ജെ.പി സംസ്ഥാന അധ്യക്ഷൻഎൽഡിഎഫ് സർക്കാർ
Share1TweetSendShare

Latest stories from this section

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

മറ്റ് പാര്‍ട്ടി വേദികളില്‍ ആണും പെണ്ണും നൃത്തം ചെയ്താലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല: ഷാഫി ചാലിയം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

വോട്ടെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

Discussion about this post

Latest News

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ്, വമ്പൻ വെളിപ്പെടുത്തലുമായി സുഹൃത്ത് റോബിൻ ഉത്തപ്പ

ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ്, വമ്പൻ വെളിപ്പെടുത്തലുമായി സുഹൃത്ത് റോബിൻ ഉത്തപ്പ

തൊഴിലാളികൾക്ക് 10,000 രൂപയുടെ ധനസഹായം ; വായു മലിനീകരണം മൂലമുള്ള തൊഴിൽ നഷ്ടം നികത്താൻ ഡൽഹി സർക്കാരിന്റെ നടപടി

തൊഴിലാളികൾക്ക് 10,000 രൂപയുടെ ധനസഹായം ; വായു മലിനീകരണം മൂലമുള്ള തൊഴിൽ നഷ്ടം നികത്താൻ ഡൽഹി സർക്കാരിന്റെ നടപടി

ഗാസയിലെ നിരായുധീകരണത്തിന് പാക് സൈന്യം മുൻപിലുണ്ടാവണം; സമ്മർദ്ദവുമായി യുഎസ്: അങ്കലാപ്പിലായി അസിം മുനീർ

ഗാസയിലെ നിരായുധീകരണത്തിന് പാക് സൈന്യം മുൻപിലുണ്ടാവണം; സമ്മർദ്ദവുമായി യുഎസ്: അങ്കലാപ്പിലായി അസിം മുനീർ

‘ഞാനും സിംഹങ്ങളുടെ നാട്ടിൽ നിന്നാണ്’ ; എത്യോപ്യൻ പാർലമെന്റിൽ മോദി ; 18-ാമത് വിദേശ പാർലമെന്റ് പ്രസംഗം

‘ഞാനും സിംഹങ്ങളുടെ നാട്ടിൽ നിന്നാണ്’ ; എത്യോപ്യൻ പാർലമെന്റിൽ മോദി ; 18-ാമത് വിദേശ പാർലമെന്റ് പ്രസംഗം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: പോലീസുകാരന് സസ്‌പെൻഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies